- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണം: കടകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം; കട ഉടമകളുടെ യോഗം രണ്ടുദിവസത്തിനുള്ളിൽ വിളിച്ചുകൂട്ടാൻ ഡി.ജി.പിയുടെ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തിൽ വിളിച്ചുകൂട്ടാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങൾ നടത്തും.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൊതുയിടങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. റെസിഡെന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ