കൊല്ലം: സ്വകാര്യ പുരയിടത്തിൽ നിന്നു പിടികൂടിയ കാട്ടു പന്നിയുടെ ഇറച്ചി സൂക്ഷിക്കുകയും കറി വയ്ക്കുകയും ചെയ്ത സംഭവത്തിൽ നാലു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ ചേകം പാവുമ്പ പന്നിയറ വീട്ടിൽ പി.വി.ദീലീപൻ (62), ഇയാളുടെ ആശുപത്രി ജീവനക്കാരൻ തിരുമംഗലത്ത് വീട്ടിൽ ഷാജി (64), പിറവന്തൂർ കൂടാരം വീട്ടിൽ ഉത്തമൻ (70), ചേകം ചിഞ്ചു ഭവനിൽ ഉത്തമൻ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ സന്തോഷ്, സത്യശീലൻ, ബാബു, തുളസീധരൻ, സോമൻ എന്നിവർ ഒളിവിലാണ്.