- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോം കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടുക്കി സ്വദേശിനിയും; റോമിന്റെ ചരിത്രത്തിലാദ്യം
കുമളി: റോം കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടുക്കി സ്വദേശിനിയും രംഗത്ത്. കുമളി അട്ടപ്പള്ളം പുത്തൂർ കുടുംബാംഗമായ തെരേസ പുത്തൂരാണ് മത്സര രംഗത്തുള്ളത്. ഒക്ടോബർ 3നും 4നും നടക്കുന്ന റോം കോർപറേഷൻ തിരഞ്ഞെടുപ്പിനു വേണ്ടി തെരേസ പ്രചരണം തുടങ്ങിക്കഴിഞ്ഞു. റോമിന്റെ ചരിത്രത്തിലാദ്യമായാണ് ഇറ്റാലിയൻ പൗരത്വമുള്ള ഒരു ഇന്ത്യൻ വനിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
അട്ടപ്പള്ളം പുത്തൂർ പരേതരായ തോമസ് ജോസഫിന്റെയും അന്നമ്മയുടെയും 10 മക്കളിൽ അഞ്ചാമത്തെയാളാണ് തെരേസ. മട്ടാഞ്ചേരി കല്ലറയ്ക്കൽ വക്കച്ചൻ ജോർജിന്റെ ഭാര്യയായ തെരേസ റോമിലെത്തിയിട്ട് 30 വർഷത്തിലേറെയായി. സാൻ കാർലോ ഡി നാൻസി ഹോസ്പിറ്റലിലെ നഴ്സാണ്. ഇറ്റലിയിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായാണ് തെരേസ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കുടിയേറ്റക്കാർക്ക് നിർണായക സ്വാധീനമുള്ള വാർഡിൽനിന്ന് ജനവിധി തേടുന്ന തെരേസ ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.