- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്
വാഷിങ്ടൺ ഡി.സി : അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനിൽ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തൽക്കാലം ഒത്തുതീർപ്പ് ഉണ്ടാക്കി യു.എസ്യു..എസ് ഉൾപ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികൾ ഈ വിഷയത്തിൽ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു .
യു.എസുമായി ധാരണയിൽ പ്രവർത്തിച്ച അഫ്ഘാൻ പൗരന്മാരെയും കൊണ്ട് പോകാൻ താലിബാൻ അനുമതി നൽകിയിട്ടുണ്ട് . അർഹതപ്പെട്ട അഫ്ഘാൻ പൗരന്മാർക്ക് സുരക്ഷിത യാത്രക്കുള്ള രേഖകൾ തയ്യാറാക്കി നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു .
അഫ്ഘാൻ വിടുന്നതിന് തങ്ങൾ തടസ്സപ്പെടുത്തുകയില്ലെന്ന് താലിബാന്റെ ചീഫ് നെഗോഷിയേറ്റർ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റെനക്സായ് അറിയിച്ചു .താലിബാൻ അംഗീകരിച്ച കരാർ പാലിക്കുന്നതിന് അവരെ നിർബന്ധിക്കുന്നതിനുള്ള തന്റേടം അമേരിക്കയ്ക്ക് ഉണ്ടന്ന് യു.എസ് നാഷണൽ സെക്യരിറ്റി അഡൈ്വസർ ജേക്ക് സുള്ളിവൻ പറഞ്ഞു .
താലിബാന്റെ ഉയർന്ന നേതാക്കൾ ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതാണെന്നും സുള്ളിവൻ പറഞ്ഞു അവർ വാക്കു പാലിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .