- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ടെസ്റ്റിൽ കൃത്രിമം വ്യാപകം; വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ഇരിക്കൂറിലെ ട്രാവൽസ് ഉടമക്കെതിരെ പൊലിസ് കേസെടുത്തു
ഇരിക്കൂർ: ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇരിക്കൂറിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കിയാണ് ഇരിക്കൂർ പൊലീസ് കേസെടുത്തത്. ഡിഡിആർസി എസ്ആർഎൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രമുഖ ലാബുകളുടെയടക്കം ലെറ്റർ ഹെഡ് ഉപയോഗിച്ച് ചില സ്വകാര്യ ട്രാവൽ ഏജൻസികൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന് വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ലാബ് അധികൃതർ പരാതി നൽകിയതും അന്വേഷണമുണ്ടായതും.
യാത്രാ ആവശ്യത്തിനായി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടവർക്ക് സാമ്പിൾ ശേഖരണമോ പരിശോധനയോ ഇല്ലാതെ ചിലർ സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രധാനമായും ചില ട്രാവൽ ഏജൻസികളാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയിരുന്നത്.
സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിട്ടിരുന്നത്. കണ്ണുർ ജില്ലയിലെ ആദ്യത്തെ സംഭവമാണ് ഇരിക്കൂറിലേത്. കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് സംഘടിച്ച് യാത്ര ചെയ്തവരെ കുറിച്ചും പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.