കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന വിദ്യാർത്ഥികളെ സഹായിക്കുവാൻ ആരംഭിച്ച 'പ്രതിധ്വനി ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച്' വഴി ഇത് വരെ നൂറ് മൊബൈലുകൾ വിതരണം ചെയ്തു. നൂറാമത്തെ മൊബൈൽ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആദരണീയനായ ശ്രീ വി ശിവൻകുട്ടി വിദ്യാർത്ഥിയുടെ രക്ഷിതാവിന് കൈമാറി. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ദാസ്, സതീഷ് കുമാർ, അജിത് അനിരുദ്ധൻ എന്നിവർ സന്നിഹിതരായിരുന്നു.

ഈ അധ്യയന വർഷവും ഡിജിറ്റൽ എഡ്യൂക്കേഷനു ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് വേണ്ടിയാണു പ്രതിധ്വനി ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച് ആരംഭിച്ചത്. സ്‌കൂളുകളിൽ നിന്നുള്ള അഭ്യര്ഥനയ്ക്ക് അനുസരിച്ചു കുട്ടികളെ തിരഞ്ഞെടുത്താണ് മൊബൈലുകൾ വിതരണം ചെയ്തത്.നാൽപ്പതിലധികം സർക്കാർ സ്‌കൂളുകളിലായി ആണ് 100 മൊബൈലുകൾ വിതരണം ചെയ്തത്. ഐ ടി ജീവനക്കാരിൽ നിന്നും ഐ ടി കമ്പനികളിൽ നിന്നും ശേഖരിച്ച തുക കൊണ്ടാണ് മൊബൈലുകൾ വാങ്ങിയത്. പ്രതിധ്വനി ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ചിനോട് സഹകരിക്കുന്ന ഐ ടി ജീവനക്കാർക്കും ഐ ടി കമ്പനികൾക്കും പ്രതിധ്വനിയുടെ നന്ദി?

കഴിഞ്ഞ വർഷം പ്രതിധ്വനി 'ഫസ്റ്റ് ബെൽ ചലഞ്ച് ' വഴി 57 ടിവികൾ പ്രതിധ്വനി വിതരണം ചെയ്തിരുന്നു.