വാഷിങ്ടൺ: കാബൂൾ ഇന്റർനാഷ്ണൽ വിമാനത്താവളത്തിനടുത്തു നടന്ന ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത യു.എസ്. സൈനീകർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു ഇന്ത്യൻ അമേരിക്കൻ സമൂഹം.

അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കാൻഡിൽ ലൈറ്റഅ വിജിലിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റി ടൈം സ്‌ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ മുകേഷ് മോദി, കൃഷ്ണ റെഡ്ഢി എന്നിവർ സൈനീകർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു.

ഇതൊരു ഭീകരാക്രമണമാണ്, പൈശാചിക നടപടിയാണ്. ഇത് രണ്ടിനേയും നാം ധീരതയോടെ ചെറുക്കണം മുകേഷ് റെഡി പറഞ്ഞു. ഓഗസ്റ്റ് 29ന് നടന്ന അതിഭീകരാക്രമണത്തിൽ പതിനൊന്ന് മറീനുകളും, ഒരു നേവി സെയ്ലറും, സ്പെഷൽ ഫോഴ്സ് പട്ടാളക്കാരനുമടക്കം പതിമൂന്ന് പേരും, 170 അഫ്ഗാൻക്കാരുമാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ നാം തോളോടുതോൾ ചേർന്നും, ഒരാൾ മറ്റൊരാൾക്ക് പിന്തുണ നൽകിയും ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും, നാം ഉയർത്തി പിടിച്ച സ്നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും പ്രതിജ്ഞാബന്ധരാകേണ്ട സമയമാണെന്നും പ്രാസംഗീകർ ചൂണ്ടികാട്ടി.ഡോ.സുരീന്ദർകൗൾ, അചലേഷ് അമർ എന്നിവരാണ് ഈ പരിപാടിയുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.

ഇസ്ലാമിൽ സ്റ്റേറ്റ് ഭീകരുടെ ഈ ഭീരുത്വപരമായ ആക്രമണം അപലപിക്കപെടേണ്ടതാണെന്ന് ഇരുവരും ഓർമ്മിപ്പിച്ചു.
അമേരിക്കയുടെ ന്യൂയോർക്ക്, വാഷിങ്ടൺ, ന്യൂജേഴ്സി, സാൻഫ്രാൻസിസ്‌ക്കൊ, ലോസ് ആഞ്ചലസ്, അറ്റ്ലാന്റാ, ഹൂസ്റ്റൺ, ബോസ്റ്റൻ, ഷിക്കാഗോ, ഡാളസ് തുടങ്ങി ഇരുപത്തിയഞ്ച് സിറ്റികളിൽ വിജിലിൽ നൂറുകണക്കിന് ഇന്ത്യൻ അമേരിക്കൻസ് പങ്കെടുത്തു.