കോവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലേ ഉയർന്ന നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബഹു. കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി  ജോതിരാദിത്യ സിന്ധ്യ,വിദേശകാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ, എന്നിവർക്ക് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസാണ് നിവേദനം സമർപ്പിച്ചത്.

കോവിഡ് വാക്‌സിൻ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ വിമാനയാത്രാ നിരക്കിലുള്ള വർദ്ധനനിയന്ത്രിക്കാനാവശ്യമായ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നും കോവിഡ്- 19 വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയും, വിദേശ രാജ്യങ്ങളും ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം, റസിഡന്റ് വിസ കാലാവധി അവസാനിച്ചും, മാസങ്ങളായി മറ്റു വരുമാനമില്ലാതെയും കഴിയുന്ന പ്രവാസികൾക്ക് താങ്ങാൻ സാധിക്കാത്ത നിരക്കുകളാണ് ഒമാൻ, സൗദി, ബഹ്‌റൈൻ, യു എ ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഈടാക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാർ ഇടപെടൽ വേഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഒ എൻ സി പി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

വീഡിയോ ലിങ്ക്
https://we.tl/t-GsopsNcQSS