- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ലാബ് ഡയഗ്‌നോസിസ് മാനേജ്മെന്റ് സിസ്റ്റം ഉടൻ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ടിആർഎ
ആലപ്പുഴ: കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാക്കാനുള്ള കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ലാബ് ഡയഗ്‌നോസിസ് മാനേജ്മെന്റ് സിസ്റ്റം https://labsys.health.kerala.gov.in യൂസർഫ്രണ്ട്ലിയും ഫലപ്രദമായും നടപ്പിലാക്കാനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്യണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ).
ഡൗൺലോഡ് ടെസ്റ്റ് റിപ്പോർട്ടിൽ എസ്ആർഎഫ് (സ്പെസിമൻ റഫറൽ ഫോം) നമ്പർ അറിയില്ലെങ്കിൽ അതു കിട്ടാനുള്ള സംവിധാനം പ്രവർത്തിക്കുന്നില്ല. പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഈ ഐഡി ആർക്കും നല്കുന്നതായി അറിവില്ല. കാപ്ചയാകട്ടെ ക്യാപിറ്റൽ ലെറ്ററും സ്മോൾ ലെറ്ററും സാധാരണഗതിയിൽ പെട്ടെന്നു മനസിലാകാത്തതിനാൽ ആവർത്തിച്ചു ചെയ്താലും അവസാനം നോ ഡേറ്റ ഫൗണ്ട് എന്നുതന്നെയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. വെബ്സൈറ്റിലെ എബൗട്ട് വിഭാഗം ലഭ്യമല്ല. ഫലത്തിൽ സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ പ്രയോജനമില്ല. എളുപ്പത്തിലും സൗകര്യപ്രദവുമായി പൊതുജനങ്ങൾക്കു നേരിട്ടു ചെയ്യാവുന്ന കാര്യം അലങ്കോലപ്പെട്ടിരിക്കുന്നതിനാൽ വിവരങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുന്ന ആശാവർക്കർമാരുടെ ജോലിഭാരം വെറുതെ കൂട്ടുകയാണ്.
ഇതേസമയം, കോൺടാക്ട് അസ് പ്രവർത്തിക്കാത്തതിനാൽ എവിടെ പരാതിപ്പെടണമെന്നു പൊതുജനങ്ങൾക്ക് അറിയുകയുമില്ല!