യർലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ പടിപടിയായി എടുത്തുകളയുന്നതിനുള്ള നടപടികൾ തുടങ്ങി്. ഇപ്പോൾ നടന്നുവരുന്ന സമ്പൂർണ്ണ അടച്ചിടീൽ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി സമർപ്പിച്ച ശുപാർശകൾ അനുസരിച്ച് കോവിഡുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി തയ്യാറാക്കിയ പദ്ധതിയിനുസരിച്ചായിരിക്കും ഇളവുകൾ നടപ്പിലാക്കുക

ആദ്യ പടിയായി പൊതുഗതാഗത സംവിധാനങ്ങൾഇന്ന് മുതൽ മുഴുവൻ കപ്പാസിറ്റിയോടെ പ്രവർത്തനമാരംഭിക്കും. നേരത്തെ 75% വരെ ആയിരുന്നു കപ്പാസിറ്റി നിയന്ത്രണം.സെപ്റ്റംബർ 6 മുതൽ ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾക്ക് അനുമതി നൽകും. തിയറ്റർ, സംഗീതപരിപാടികൾ എന്നിവയ്ക്കും അനുമതി. ഇൻഡോർ പരിപാടികളിൽ പരമാവധി കപ്പാസിറ്റിയുടെ 60% പേർക്കും, ഔട്ട്ഡോർ പരിപാടികളിൽ 75% വരെ ആളുകൾക്കും പങ്കെടുക്കാം.

ഇതിന് പുറമെ ആദ്യ കുർബാന അടക്കമുള്ള മതപരമായ ചടങ്ങുകൾക്കും ഈ ദിവസം മുതൽ അനുമതിയുണ്ട്. മതപരിപാടികളിൽ പരമാവധി 50% കപ്പാസിറ്റിയിൽ ആളുകൾക്ക് പങ്കെടുക്കാം.സെപ്റ്റംബംർ 20 മുതൽ ആളുകൾക്ക് പൂർണ്ണതോതിൽ ഓഫീസിലെത്തി ജോലി ചെയ്യാൻ സാധിക്കും. സ്‌കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങളും സെപ്റ്റംബർ 20 മുതൽ ആരംഭിക്കും.

ഒക്ടോബർ മാസത്തോടെ 16 വയസിന് മേൽ പ്രായമുള്ള എല്ലാവരും പൂർണ്ണമായും വാക്സിനേറ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിൽ, എല്ലാ ഔട്ട്ഡോർ, ഇൻഡോർ നിയന്ത്രണങ്ങളും ഒക്ടോബർ 22 മുതൽ ഇളവ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മതപരവും മറ്റുമായ ചടങ്ങുകൾക്കും പൂർണ്ണ ഇളവ് ലഭിച്ചേക്കും.

ആളുകൾക്ക് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങൾ സന്ദർശിക്കാൻ ഒക്ടോബർ 22 മുതൽ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആശുപത്രികളടക്കമുള്ള ആരോഗ്യസംവിധാനങ്ങൾ, പൊതുഗതാഗത സംവിധാനം, കടകളുടെ ഉൾവശം എന്നിവിടങ്ങളിൽ തുടർന്നും മാസ്‌ക് ധരിക്കേണ്ടതായി വരും.