കൊച്ചി: കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ എ.ടി.എം കാർഡിന്റെ രൂപത്തിലുള്ള സ്മാർട്ട് കാർഡ് വിതരണം ആരംഭിക്കുന്നു. സംസ്ഥാന ഭക്ഷ്യ വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു.

സ്മാർട്ട് കാർഡ് ഒരുക്കുന്നതിനു മുമ്പ് റേഷൻ കാർഡിലെ വിവരങ്ങൾ വ്യക്തവും കൃത്യവുമായിരിക്കണം എന്നതിനാൽ നിലവിലെ റേഷൻ കാർഡിൽ പേര്, വയസ്, ലിംഗം, ബന്ധം, തൊഴിൽ, ഫോൺ നമ്പർ, വിലാസം എന്നിവയിൽ തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിന് സെപ്തംഹർ 30 വരെ അവസരം നൽകുന്നു. വിരമിച്ചവരുടെ പേര് വിവരം കാർഡിൽ നിന്നും മാറ്റണം. ഇത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായി അക്ഷയ സെന്റർ വഴിയും വെബ്സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുകളിൽ സെപ്റ്റംബർ 30 ന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസർമാരുടെ ഫോൺ നമ്പർ ചുവടെ ചേർക്കുന്നു.

സിറ്റി റേഷനിങ് ഓഫീസർ, എറണാകുളം 2390809, 9188527371, സിറ്റി റേഷനിങ് ഓഫീസർ, കൊച്ചി 2222002, 9188527369, താലൂക്ക് സപ്ലൈ ഓഫീസർ, കണയന്നൂർ 2777598, 9188527372, താലൂക്ക് സപ്ലൈ ഓഫീസർ, കൊച്ചി 2224191, 9188527370, താലൂക്ക് സപ്ലൈ ഓഫീസർ, ആലുവ 2623416, 9188527377, താലൂക്ക് സപ്ലൈ ഓഫീസർ, വടക്കൻ പറവൂർ 2442318, 9188527378, താലൂക്ക് സപ്ലൈ ഓഫീസർ, കുന്നത്തുനാട് 2523144, 9188527376, താലൂക്ക് സപ്ലൈ ഓഫീസർ, കോതമംഗലം 04852862274, 9188527375, താലൂക്ക് സപ്ലൈ ഓഫീസർ, മൂവാറ്റുപുഴ 04852814956, 9188527368, ജില്ലാ സപ്ലൈ ഓഫീസർ എറണാകുളം 04842422251.