'വാരിയംകുന്നൻ' സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെ ഇരുവരെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രോൾ രൂപത്തിലുള്ള ചിത്രം പങ്കുവച്ചായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. 'രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?'.മഹേഷിന്റെ പ്രതികാരത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ശ്രീജിത്ത് കുറിച്ചു.

ഇതിനു മുമ്പും ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. 'പൃഥ്വിരാജ് പിന്മാറി. റഹിം നായകനാകും'...എന്നായിരുന്നു ശ്രീജിത്തിന്റെ ആദ്യ പ്രതികരണം. അതേസമയം വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ പൃഥ്വിയെയും ആഷിക്കിനെയും പരിഹസിച്ച് ടി. സിദ്ദിഖ് ഉൾപ്പടെയുള്ള രാഷ്ട്രീയനേതാക്കളും രംഗത്തുവന്നിട്ടുണ്ട്.