- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ ഭവനരഹിതർ പൊതു സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം സെപ്റ്റംബർ 1 മുതൽ നിലവിൽ
ഓസ്റ്റിൻ : ടെക്സസ് സംസ്ഥാനത്ത് ഭവനരഹിതരായവർ റോഡരികിലും പാലങ്ങൾക്കടിയിലും ക്യാംപ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം ടെക്സസ് സംസ്ഥാനത്ത് സെപ്റ്റംബർ 1 മുതൽ നിലവിൽ വന്നു . നിയമം കർശനമായി നടപ്പിലാക്കണമെന്ന് സിറ്റി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .
നിയമം ലംഘിക്കുന്നവർക്കെതിരെ മിസ്ഡിമിനർ വകുപ്പ് ചുമത്തി 500 ഡോളർ വരെ പിഴയീടാക്കുന്നതിനും നിയമം അനുശാസിക്കുന്നു .മെയ് മാസം മുതൽ ഭവനരഹിതർക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നുവെന്നും നാല് മാസത്തിനുള്ളിൽ മറ്റു ജീവിതമാർഗങ്ങൾ കണ്ടെത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു .
ഈ നിയമം ചോദ്യം ചെയ്ത് ഭവനരഹിതർ തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ പരാതി നൽകിയിട്ടുണ്ട് . പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയെടുക്കുന്നതിൽ തടസ്സമുണ്ടെന്നും, ഈ വിഷയം എങ്ങനെ പരിഹരിക്കണമെന്ന് പരിശോധിച്ച് വരികയാണെന്നും 'സേവ് ഓസ്റ്റിൻ നൗ' സംഘടനാ കോ.ഫൗണ്ടർ മാറ്റ് മക്കോവയ്ക്ക് പറഞ്ഞു . എന്നാൽ നിയമം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സിറ്റി അധികൃതർ വെളിപ്പെടുത്തി യു.എസ് ഹൈവേ 183 യുടെ അണ്ടർ പാസ്സിലും പാലങ്ങൾക്കടിയിലും കഴിയുന്നവർക്ക് പെട്ടെന്ന് താമസ സൗകര്യം നല്കുന്നതിനുള്ള അടിയന്തിര നടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു .