- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ജീവനക്കാർക്കും ദീർഘദൂര പൊതുഗതാഗതത്തിലെ യാത്രക്കാർക്കും ഗ്രീൻ പാസ് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധം; ഇറ്റലിയിൽ കൂടുതൽ മേഖലകളിലേക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു
ഇറ്റലിയിലെ കൊറോണ വൈറസ് 'ഗ്രീൻ പാസ്' ആരോഗ്യ സർട്ടിഫിക്കറ്റ് ഇപ്പോൾ സ്‌കൂൾ ജീവനക്കാർക്കും ട്രെയിനുകൾ, ആഭ്യന്തര വിമാനങ്ങൾ, ഫെറികൾ എന്നിവയുൾപ്പെടെയുള്ള ദീർഘദൂര പൊതുഗതാഗതത്തിലെ യാത്രക്കാർക്കും നിർബന്ധമാക്കി.സെപ്റ്റംബർ 1 -ന് മാറ്റങ്ങൾ നിലവിൽ വന്നു.
ഇറ്റലിയിലുടനീളമുള്ള മ്യൂസിയങ്ങൾ, തിയേറ്ററുകൾ, ജിമ്മുകൾ, റെസ്റ്റോറന്റുകളിലെ ഇൻഡോർ സീറ്റിങ് ഏരിയകൾ എന്നിവയുൾപ്പെടെ ഇറ്റലിയിലുടനീളമുള്ള നിരവധി സാംസ്‌കാരിക, വിനോദ വേദികളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ, ടെസ്റ്റിങ് അല്ലെങ്കിൽ രോഗം വന്നുവെന്ന് എന്നിവയുടെ തെളിവ് ഓഗസ്റ്റ് 6 മുതൽ ആവശ്യമാണ്.
ഇപ്പോൾ ആഭ്യന്തര വിമാനങ്ങളിലും അന്താരാഷ്ട്ര സർവീസുകളിലും കയറുമ്പോൾ ഇപ്പോൾ പാസ് ആവശ്യമാണ്. സിറ്റി ബസ്സുകളിലോ ട്രാമുകളിലോ മറ്റ് പ്രാദേശിക പൊതുഗതാഗത സംവിധാനങ്ങളിലോ ഇത് ആവശ്യമില്ല.അതിവേഗ ട്രെയിൻ സർവീസുകളിലും ഇന്റർസിറ്റി സർവീസുകളിലും ഉള്ള എല്ലാ യാത്രക്കാരും ഒരു 'ഗ്രീൻ പാസ്' കാണിക്കേണ്ടതുണ്ട്. ടിക്കറ്റിനൊപ്പം ട്രെയിനിൽ പാസ് പരിശോധിക്കുമെന്ന് ദേശീയ റെയിൽ ഓപ്പറേറ്റർ ട്രെനിറ്റാലിയ വ്യക്തമാക്കി.
പുതിയനിയമമനുസരിച്ച്, സ്‌കൂൾ, യൂണിവേഴ്‌സിറ്റി ജീവനക്കാർ പുതിയ സ്‌കൂൾ വർഷത്തിൽ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ പോലെ, പരിസരത്ത് പ്രവേശിക്കാൻ പാസ് കാണിക്കേണ്ടതുണ്ട്.