ടുത്ത 12 മാസത്തിനുള്ളിൽ എച്ച്ഡിബി എസ്റ്റേറ്റുകൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലെ ഏകദേശം 200 പൊതു കാർപാർക്കുകളിൽ 600 -ലധികം ഇലക്ട്രിക് വാഹന (ഇവി) ചാർജറുകൾ സ്ഥാപിക്കും. ഈ വർഷം അവസാനത്തോടെ തന്നെ ഇതിന്റെ ആദ്യ ഘട്ടം ആരംഭിക്കും.

അടുത്ത വർഷം മൂന്നാം പാദത്തോടെ, മധ്യമേഖലയിൽ 210, വടക്ക് 50, വടക്ക്-കിഴക്ക് 100, കിഴക്ക് 120, പടിഞ്ഞാറ് 140 ചാർജിങ് പോയിന്റുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.അർബൻ റീഡവലപ്‌മെന്റ് അഥോറിറ്റിയും ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും തേിരഞ്ഞെടുത്ത കാർപാർക്കുകളിൽ ഇവി ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായി കംഫർട്ട് ഡെൽഗ്രോ എഞ്ചിനീയറിംഗും എൻജി സൗത്ത് ഈസ്റ്റ് ഏഷ്യയും ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന് ടെൻഡർ നൽകിയതായും അറിയിച്ചു.