കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസോ , ലൈസൻസ് പ്ലേറ്റ് സ്റ്റിക്കറുകൾ, ഹെൽത്ത് കാർഡുകൾ എന്നിവ നിങ്ങളുടെ കൈയിൽ ഉണ്ടോ? എങ്കിൽ വേഗം അത് പുതുക്കാൻ അപേക്ഷിച്ചോളൂ.2022 ഫെബ്രുവരി 28 നകം ഡ്രൈവർ ലൈസൻസ്, ലൈസൻസ് പ്ലേറ്റ് സ്റ്റിക്കറുകൾ, ഒന്റാറിയോ ഹെൽത്ത് കാർഡുകൾ, ഒന്റാറിയോ ഫോട്ടോ കാർഡുകൾ എന്നിവ പുതുക്കാനാണ് ഒന്റാരിയോ സർക്കാർ മുന്നറിയിപ്പ് നല്കുന്നത്.

കോവിഡ നിയന്ത്രണങ്ങൾ മൂലം ഇത്തരം സേവനങ്ങൾ പുതുക്കുന്നത് നിർത്തിവച്ചിരുന്നതാണ് ഇപ്പോൾ അനുവാദം നല്കിയിരിക്കുന്നത്. ഹെവി കോമേഴ്‌സൽ വെഹിക്കിൾ ഉടമകൾ 2021 ഡിസംബർ 31 നകം തങ്ങളുടെ വാഹന കാലാവധികൾ പുതുക്കേണ്ടതും പുതിയ ലൈസൻസ് ഉടമകൾക്ക് - ക്ലാസ് G1, G2, M1 അല്ലെങ്കിൽ M2 - അവരുടെ പുതിയ ഡ്രൈവിങ് ലൈസൻസ് ആവശ്യപ്പെടാനോ അപ്‌ഗ്രേഡ് ചെയ്യാനോ 2022 ഡിസംബർ 31 വരെ സമയമുണ്ടെന്നും അധികൃതർ അറിയിച്ചു.

കാലയളവിൽ പുതുക്കിയിട്ടില്ലാത്ത ആളുകൾ നിലവിലെ വർഷ പുതുക്കൽ ഫീസ് കൂടാതെ, മുൻ വർഷങ്ങളിലെ ഫീസ് നൽകേണ്ടതുണ്ട്.മുതിർന്ന ഡ്രൈവർമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് അവരുടെ ഡ്രൈവിങ് ലൈസൻസ് വ്യക്തിപരമായി പുതുക്കുന്നതിനുള്ള ആവശ്യകതകൾ ഒന്റാറിയോ താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്, അതായത് ഇത് ഓൺലൈനിൽ ചെയ്യാം

ഇവിടെ ക്ലിക്ക് ചെയ്താൽ പുതുക്കാനുള്ള വിവരങ്ങൾ അറിയാ