കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനവും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധവും നിലവിൽ വന്നതിന്റെ അറുപതാം വാർഷിക ഘോഷങ്ങളുടെ ഭാഗമായി വിസ്മയ ഇന്റർനാഷണൽ ആർട്ട്‌സ് & സോഷ്യൻ സർവീസ് കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് രാത്തോർ ഉത്ഘാടനം ചെയ്തു. ജാബ്രിയ സെൽട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാന്പിൽ നൂറോളം പേർ രക്തദാനം ചെയ്തു. രക്തദാതാക്കൾക്കായുള്ള സർട്ടിഫിക്കറ്റും, മെഡലുകളും വിതരണം ചെയ്യുകയും കോവിഡ് 19ന്റ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ജാബ്രിയ ബ്ലഡ് ബാങ്കിലെ ഇരുപത്തിയാറോളം നേഴ്‌സ്മാരെ ചടങ്ങിൽ ആദരിച്ചു. രക്തദാന ക്യാന്പിനായി സഹകരിച്ച് പ്രവർത്തിച്ച ടി.വി എസ്. ഗ്രൂപ്പ് മേനേജർ ഫിറോസ് ഖാൻ, ഡോ.സുമന്ദ് മിശ്ര, ബദർ അൽ സമ മാനേജർ റസാഖ്, തക്കാര റസ്റ്റോറന്റ് പ്രതിനിധി അബ്ദുൾ റഷീദ് എന്നിവർക്ക് ക്യാമ്പിൽ വെച്ച് മൊമന്റ്റോ നൽകി ആദരിച്ചു

ചെയർമാൻ പി.എം.നായർ, രക്ഷാധികാരികളായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര, ട്രഷറർ ജിയേഷ് അബ്ദുൾ കരിം, ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കൺവീനർ കുടിയായ ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി മധു മാഹി, വെസ് പ്രസിഡന്റ് ജിയോ മത്തായി, സ്പോർട്സ് കോർഡിനേറ്റർ ബിനോയ് മുട്ടം, കൺവീനർ ശരണ്യ, കൺവീനർ സുജമാത്യു തുടങ്ങിയവരും ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വനജ, അനു, ജലിൽ, സുനിൽ, സുനിത, സുജിത്ത് എന്നിവരും ക്യാന്പിന് നേതൃത്വം നൽകി. ചടങ്ങിൽ ട്രഷറർ ജയേഷ് അബ്ദുൾ കരീം നന്ദി അറിയിച്ചു.