പാലാ: ക്ഷീര കാർഷിക മേഖലയിലേക്ക് കൂടുതൽ യുവാക്കൾ കടന്നു വരണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ക്ഷീരകർഷക ക്ഷേമനിധിയുടെ ളാലം ബ്ലോക്ക് തല സമ്പൂർണ്ണ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു.

കെ എസ് സെബാസ്റ്റ്യൻ, രാജേഷ് വാളിപ്ലാക്കൽ, ലിസമ്മ ബോസ്, അനില മാത്തുക്കുട്ടി, ജോസ് തോമസ്, സോണി ഈറ്റയ്ക്കൽ, റാണി ജോസ്, ബിജു പി കെ, ലാലി സണ്ണി, ആനന്ദ് മാത്യു, ഷിബു പൂവേലിൽ, ജെസി ജോർജ്, ജോസി ജോസഫ്, ഷീലാ ബാബു, ലിബീഷ് മാത്യു, സിൽവി മാത്യു, ജെയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.