ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് നേതാവിന്റെ വിമർശനം.

കഴിഞ്ഞ ജൂലൈയിലെ സാഹചര്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഓഗസ്റ്റിൽ രാജ്യത്ത് 15 തൊഴിൽ അവസരങ്ങൾ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മോദി സർക്കാർ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നേയില്ല. അവർ വ്യവസായങ്ങളെയോ തൊഴിലിനെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ജോലി ഉള്ളവരുടെയും കൈയിൽ നിന്ന് അത് തട്ടിയെടുക്കാനാണ് നോക്കുന്നത്. എന്നിട്ട് രാജ്യത്തെ ജനങ്ങളിൽ സ്വയം പര്യപ്തത പ്രതീക്ഷിക്കുകയാണെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു.