- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു ആറ് തവണയായി കൈപ്പറ്റിയത് 9.5 ലക്ഷം രൂപ; യുവാവ് അറസ്റ്റിൽ
തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും 9.5 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തൈക്കാട് വലിയശാല സ്വദേശി എൽ.എസ്.ലിജീഷിനെ(38) ആണ് അറസ്റ്റ് ചെയ്തത്.
കരിങ്കുന്നം സ്വദേശിയായ യുവതിയാണ് കബളിപ്പിക്കപ്പെട്ടത്. കുവൈത്തിൽ നഴ്‌സായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയിൽ നിന്നു 2016 മുതൽ 2017 വരെയുള്ള കാലയളവിൽ ആറ് തവണയായി 9.5 ലക്ഷത്തോളം രൂപ തട്ടി എടുത്തതായാണ് കേസ്. കൂടെ ഉണ്ടായിരുന്നവരെ ഇയാൾ ജോലിക്കായി വിദേശ രാജ്യത്തേക്ക് അയച്ചിട്ടും കരിങ്കുന്നം സ്വദേശിനിക്കു ജോലി ലഭിച്ചില്ല. വാങ്ങിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
തൊടുപുഴ ഡിവൈഎസ്‌പി പി.കെ.സദന്റെ നിർദേശ പ്രകാരം കരിങ്കുന്നം എസ്എച്ച്ഒ പ്രിൻസ് ജോസഫ്, എസ്‌ഐ പി.എ.അബ്ബാസ്, സിപിഒമാരായ ഷിഹാബ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.