- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതെന്തരു ഫാഷനെന്ന് സോഷ്യൽ മീഡിയ; വസ്ത്രധാരണത്തിന്റെ പേരിൽ ബിഗ് ബോസ് താരം ഉർഫി ജാവേദിനെ കണക്കറ്റ് ട്രോളി ആരാധകർ
പ്രശസ്ത ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയയായ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരിൽ ക്രൂരമായി ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ഉർഫി. ശരീരത്തിന്റെ മുൻഭാഗം വ്യക്തമാകുന്ന തരത്തിലുള്ള വസ്ത്രമാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
മുംബൈ എയർപോർട്ടിൽ നിന്നുള്ള ഉർഫിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ക്രോപ്പ്ഡ് ഡെനിം ടോപ്പും ജീൻസുമായിരുന്നു താരത്തിന്റെ വേഷം. നെഞ്ചിന്റെ പാതിയോളം മറച്ചിരിക്കുന്ന വിധത്തിലാണ് ഉർഫിയുടെ ഡെനിം ടോപ്പ്. ഒപ്പം പേസ്റ്റൽ പിങ് ബ്രാലെറ്റും ധരിച്ചിട്ടുണ്ട്. എന്നാൽ ഉർഫിയുടെ വസ്ത്രം അനുചിതമാണെന്ന് പറഞ്ഞ് അധികം വൈകാതെ കമന്റുകൾ വന്നുതുടങ്ങി.
എന്തു ഫാഷൻ ആണ് ഇതെന്നും ഉർഫിക്ക് സ്‌റ്റൈലിസ്റ്റിനെ ആവശ്യമുണ്ടെന്നും തുടങ്ങി കളിയാക്കിയും വിമർശിച്ചും നിരവധി കമന്റുകളാണ് ഉയർന്നത്. അതിനിടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതാരോതെ പറയുന്ന കാലത്തും ഉർഫി നേരിടുന്ന സോഷ്യൽ മീഡിയാ വിചാരണയെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.