കണ്ണൂർ: പറശ്ശിനി മഠപ്പുര ട്രസ്റ്റി ആൻഡ് ജനറൽ മാനേജർ പി. എം ബാലകൃഷ്ണൻ(80)നിര്യാതനായി . വെള്ളിയാഴ്‌ച്ച രാത്രി മംഗളൂര് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. 2020 മെയ്മാസം പി. എംഗംഗാധരന്റെ നിര്യാണത്തെ തുടർന്നാണ് ബാലകൃഷ്ണൻ ട്രസ്റ്റ് ജനറൽ മാനേജരായി ചുമതലയേൽക്കുന്നത്.കണ്ണൂർ അഴീക്കലിലെ വസതിയിയലായിരുന്നു താമസം.

ഭാര്യ: കെ.പി തങ്കം.മക്കൾ: ബിന്ദു( എസ്. എൻ വിദ്യാമന്ദിർ കണ്ണൂർ) ഷൈജ(ഭാരതീയവിദ്യാഭവൻ കണ്ണൂർ)സന്ധ്യ(മുംബൈ)വൃന്ദ, അനുപമ. മരുമക്കൾ:സുധീർ, പ്രവീൺ,പ്രവീൺ(മുംബൈ)വിജേഷ്, വികാസ്, മൃതദേഹം കണ്ണൂർ അഴീക്കലിലെ വസതിയിലും തുടർന്ന് പറശ്ശിനി മഠപ്പുര തറവാട്ടിലേക്കും കൊണ്ടുവരും.സംസ്‌കാരം ഉച്ചയോടെ തറവാട്ടു വീട്ടിൽ നടത്തും.