- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രം ശാന്തിയുടെ അഞ്ചു പവൻ മാല കവർന്നതിന് റിമാൻഡിലായ അടിച്ചുതളിക്കാരിയെ സർവീസിൽ നിന്നും പുറത്താക്കി; സഹകരണ ബാങ്കിൽ നിന്നും മാല കണ്ടെത്തി പൊലീസ്
കണ്ണൂർ:ക്ഷേത്രം പൂജയ്ക്കെത്തിയ ശാന്തിക്കാരന്റെ സ്വർണമാല കവർന്ന പൊലിസ് അറസ്റ്റു ചെയ്ത ക്ഷേത്രം ജീവനക്കാരിയുടെ പണിയും പോയി. തലശേരി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശാന്തി നെട്ടൂർ വടക്കുമ്പാട്ടെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ അഞ്ചു പവൻ സ്വർണമാല മോഷണം പോയ കേസിൽ ധർമടം പൊലിസ് അറസറ്റു ചെയത ക്ഷേത്രം അടിച്ചു തളിക്കാരി കെ.റീജയെയാണ് (50) തിങ്കളാഴ്‌ച്ച അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് വൈകുന്നേരമാണ് ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്ന് സ്വർണമാല കാണാതായത്. കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ നമ്പൂതിരി ധർമടം പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൊലിസ് ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിൽ ക്ഷേത്രജീവനക്കാരെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് റീജയാണ് മാലയെടുത്തതെന്ന് വ്യക്തമായത്.
മാല സഹകരണ ബാങ്കിന്റെ കൊടുവള്ളി ശാഖയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാല പണയം വെച്ചതിനു ശേഷമെടുത്ത 84,000 രൂപ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ റീജ ഇപ്പോൾ കാഞ്ഞങ്ങാട് വനിതാ സബ് ജയിലിൽ റിമാൻഡിലാണ്. ക്ഷേത്രം ശാന്തിയുടെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ കുറ്റക്കാരിക്കെതിരെ നടപടി വേണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്. രാജഗോപാലും താലൂക്ക് പ്രസിഡന്റ് കെ.പി ഹരിദാസും ആവശ്യപ്പെട്ടിരുന്നു.
ഇവർ ദേവസ്വം കമ്മിഷണർക്കും എക്സിക്യൂട്ടീവ് ഓഫിസർക്കും നൽകിയ പരാതിയെ തുടർന്നാണ് വകുപ്പുതല അന്വേഷണമാരംഭിച്ചത്.മറ്റാർക്കും പ്രവേശനമില്ലാത്ത ക്ഷേത്രം തിടപ്പള്ളിയിൽ നിന്നും മാല മോഷ്ടിച്ചത് ക്ഷേത്രത്തിനകത്തുള്ളവരാണെന്ന നിഗമനത്തിലായിുന്നു പൊലിസ്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിലെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവന്നിരുന്നത്. ഇതിനെ തുടർന്നാണ് സംശയാസ്പദമായ നിലയിൽ പെരുമാറിയ റീജയ്ക്കെതിരെ പൊലിസ് കേസെടുത്തത്.