- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലിക്കൽ കല്ലിൽ സുരക്ഷ നടപ്പാക്കാൻ 50 ലക്ഷം അനുവദിച്ചു
പാലാ: ഇല്ലിക്കൽ കല്ലിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മാണി സി കാപ്പൻ എം എൽ എ സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അംഗീകാരം. സുരക്ഷാ സംവീധാനങ്ങൾ നടപ്പാക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് അൻപത് ലക്ഷം രൂപ അനുവദിച്ചു. ഇല്ലിക്കൽ കല്ലിൽ നടപ്പാത, ഫെൻസിങ്, ഹാൻഡ് റെയിൽ തുടങ്ങിയവ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടപടിക്രമങ്ങൾക്കു തുടക്കമായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇല്ലിക്കൽ കല്ലിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രാദേശിക വികസനത്തിന് മുൻഗണന നൽകും: മാണി സി കാപ്പൻ
രാമപുരം പാലാ മണ്ഡലത്തിലെ പ്രാദേശിക വികസനത്തിന് എം എൽ എ ഫണ്ടിൽ മുൻഗണന നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വെള്ളിലാപ്പിള്ളി ജംഗ്ഷനിൽ എം എൽ എ ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചു സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, മനോജ് ചീങ്കല്ലേൽ, കെ കെ ശാന്താറാം, എം പി കൃഷ്ണൻനായർ, റോബി ഊടുപുഴ, സി ജി വിജയകുമാർ, സന്തോഷ് കിഴക്കേക്കര, വിൻസെന്റ് മാടവന, റെജി കൂടപ്പലം, ബിജു പറോട്ടിയിൽ, അശോകൻ മാവറ എന്നിവർ പ്രസംഗിച്ചു.