ന്യൂയോർക്ക്: ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യയിലെ 75 ഗ്രാമങ്ങൾ ദത്തെടുക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകിയതായി അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് അനുപമ ഗോട്ടിമുകുള അറിയിച്ചു.സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെർച്ച്വൽ മീറ്റിലാണ് പദ്ധതിയുടെ തുടക്കം കുറിച്ചതെന്ന് ഡോ.സതീഷ്, ഡോ.ജഗൻ, ഡോ.റാം എന്നീ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

ഷിക്കാഗോ, ന്യൂയോർക്ക്, ഹൂസ്റ്റൺ, അറ്റ്ലാന്റാ കോൺസുൽ ജനറൽമാരും, സാൻഫ്രാൻസ്‌ക്കൊ ഡെപ്യൂട്ടി കോൺസുൽ ജനറലും, യു.എസ്സിലെ ഇന്ത്യൻ അംബാസിഡർ തരൺജിത് സിംഗും മീറ്റിംഗിൽ പങ്കെടുത്തു.

ഗ്ലോബൽ ടെലി ക്ലിനിക്ക്സ് ഇൻകോ.യുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണ്ണാടക, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എ.എ.പി.ഐ. ഏറ്റെടുക്കും.

ഇന്ത്യയിലെ 700,000 വില്ലേജുകളഇൽ ഭൂരിപക്ഷം ജനങ്ങൾക്കും കുടിവെള്ളമോ, സാനിറ്റേഷൻ സൗകര്യങ്ങളോ ഇല്ലായെന്ന് എ.എ.പി.ഐ. ചെയർമാൻ ഡോ.സതീഷ് പറഞ്ഞു. ആരോഗ്യ സംരക്ഷ രംഗത്തു ഇന്ത്യൻ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, ഇന്ത്യാക്കാരന്റെ ശരാശരി ആയുസ്സ്് 71 വർഷമാണെന്ന് പ്രസിഡന്റ് ഇലക്ട് ഡോ.രവി കോളി പറഞ്ഞു.