പാലക്കാട്:പാചകവാതക, പെട്രോൾ ഡീസൽ ഇന്ധന വിലവർധനവിലൂടെനിരന്തരമായി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. പാലക്കാട് ടൗൺ യൂണിറ്റ് നടത്തിയ സമരംജില്ലാ പ്രസിഡന്റ് പി.എസ്.അബുഫൈസൽ ഉൽഘാടനം ചെയ്ത് സംസാരിച്ചു.

കേന്ദ്രസർക്കാറിന്റെ പാചകവാതക, ഇന്ധന വിലവർധനവ് ജനവിരുദ്ധമാണെന്നും കോവിഡ് മഹാമാരിക്കാലത്ത് ലോക രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോൾ ഇന്ത്യ ഭരിക്കുന്ന മോദിയും കൂട്ടരും ജനത്തെ മറന്ന് കോർപ്പറേറ്റ്കൾക്ക് വേണ്ടി നിലകൊള്ളുകയാണെന്നും, പ്രതിപക്ഷ പാർട്ടികളും ജനങ്ങളും ഇതിനെതിരെ രംഗത്ത് വരണമെന്നും അബുഫൈസൽ പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.സലാം, മുഹമ്മദ് മാസ്റ്റർ, യൂണിറ്റ് പ്രസിഡണ്ട് നാസർ എന്നിവർ സംസാരിച്ചു.