- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് തുടരും; വൈറസ് വ്യാപനം കൂടിയതോടെ വിലക്ക് ഡിസംബർ 17 വരെ നീട്ടി സർക്കാർ
ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര യാത്രാ വിലക്ക് മൂന്ന് മാസത്തേക്ക് നീട്ടി. ഓസ്ട്രേലിയൻ പൗരന്മാരെയും സ്ഥിര താമസക്കാരെയും ഡിസംബർ 17 വരെ വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് തീരുമാനം.കോവിഡ് ബാധ രൂക്ഷമായ 2020 മാർച്ചിലാണ് വിദേശയാത്രക്ക് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തിയത്. വൈറസ് വ്യാപനം കൂടിയതോടെ വിലക്ക് വീണ്ടും നീട്ടിയിരുന്നു.ഈ സെപ്റ്റംബർ 17 വരെയായിരുന്നു യാത്രാവിലക്ക്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും മൂന്ന് മാസത്തേക്കു കൂടി നീട്ടി ഡിസംബർ 17 വരെയാക്കി.
പല വിദേശ രാജ്യങ്ങളിലും പടരുന്ന വൈറസ് പൊതുസമൂഹത്തിന് അപകടകരമാകാനുള്ള സാധ്യതയുണ്ടെന്നാണ് ദി ഓസ്ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി നിർദ്ദേശിച്ചതോടെയാണ് നടപടി.വിലക്ക് നിലനിൽക്കെ, നിലവിൽ സർക്കാരിൽ നിന്ന് ഇളവുകൾ ലഭിച്ചാൽ മാത്രമേ വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. അതും അവശ്യ ഘട്ടങ്ങളിൽ മാത്രം.
രാജ്യത്ത് 16 വയസിന് മേൽ പ്രായമായ 80 ശതമാനം പേർ കോവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ രാജ്യാന്തര യാത്രകൾ അനുവദിക്കുമെന്നാണ് ദേശീയ ക്യാബിനറ്റിൽ ധാരണയായത്.എന്നാൽ, വെസ്റ്റേൺ ഓസ്ട്രേലിയയും ക്വീൻസ്ലാന്റും ഈ തീരുമാനത്തോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു.