തചടങ്ങുകളും വിവാഹങ്ങളും ലൈവ് ഈവന്റുകളും ഒക്കെയായി ഇന്ന് മുതൽ രാജ്യം കൂടുതൽ സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇന്നുമുതൽ ഇളവുകൾ നിലവിൽ വരുന്നതോടെ ജനങ്ങൾ ആവേശത്തിലാണ്.

ഒക്ടോബർ അവസാനത്തോടെ നിയന്ത്രണങ്ങൾ പൂർണ്ണമായി എടുത്തുമാറ്റുക എന്ന ലക്ഷ്യത്തോടൊണ് ഘട്ടം ഘട്ടമായി ഇളവുകൾ നടപ്പിലാക്കുന്നത്. ഇൻഡോറായി നടക്കുന്ന ചടങ്ങുകൾക്ക് ഇന്നുമുതൽ അനുമതിയുണ്ടെന്നതാണ് ഇളവുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടുതൽ ചടങ്ങുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതിന് വഴി തെളിക്കും.ജോലിസ്ഥലത്ത് ജീവനക്കാർക്കുള്ള വിലക്കുകൾ സെപ്റ്റംബർ 20 മുതൽ ഘട്ടം ഘട്ടമായേ നീക്കൂ.

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഏതാണ്ടെല്ലാ കോവിഡ് നിയന്ത്രണങ്ങളും രാജ്യത്തെ വിട്ടൊഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.വിപണിക്കും ഇത് കൂടുതൽ ഉണർവേകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.

ഉൾക്കൊള്ളാവുന്നതിന്റെ 60 ശതമാനം അളുകളെ പങ്കെടുപ്പിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുവാൻ അനുമതി നൽകിയിരിക്കുന്നത്.എന്നാൽ പങ്കെടുക്കുന്ന എല്ലാവരും വാക്സിൻ സ്വീകരിച്ചിരിക്കുന്നവരാകണം എന്നാണ് നിബന്ധന. ഔട്ട് ഡോർ പരിപാടികൾ പങ്കെടുക്കാവുന്നതിന്റെ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നടത്താം. ഇതിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

സെപ്റ്റംബർ 20 മുതൽ കൂടുതൽ ഇളവുകൾ രാജ്യത്ത് പ്രാബല്ല്യത്തിൽ വരും. മതചടങ്ങുകൾക്കും അനുമതി നൽകും. സ്‌കൂളുകളുടെ പ്രവർത്തനം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്.ഇൻഡോർ ലൈവ് മ്യൂസിക്, നാടകം, ലൈവ് എന്റർടെയിന്മെന്റ് ,സ്പോർട്സ് ഇവന്റുകൾ എന്നിവയെല്ലാം പൂർണ്ണ തോതിൽ അനുവദിക്കും. സ്വകാര്യമായി സംഘടിപ്പിക്കുന്ന വലിയ സോഷ്യൽ ഇവന്റുകൾക്ക് ഇളവുകൾ ബാധകമാക്കിയിട്ടില്ല.

സിനിമാശാലകളിലും തിയേറ്ററുകളിലും 60% ആളുകൾക്ക് പ്രവേശിക്കാം. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ രക്ഷിതാക്കൾ വാക്‌സിനെടുത്തവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വാക്‌സിനെടുത്തവർക്കും അല്ലാത്തവർക്കും പ്രവേശനം അനുവദിച്ചാൽ സെപ്റ്റംബറിലെ 50 ആളുകളെന്ന പരിധി മാറ്റമില്ലാതെ തുടരും.മതപരമായ ചടങ്ങുകളിൽ പ്രതിരോധ ശേഷി പരിഗണിക്കുന്നില്ല. എന്നാൽ വേദിയുടെ 50% വരെയേ പ്രവേശനം അനുവദിക്കൂ.