കോവിഡ് കേസുകൾ കുറഞ്ഞതോടെ ഇന്ന് മുതൽ രാജ്യം ലെവൽ 2 നിയന്ത്രണത്തിലേക്ക് കടക്കും. ദിവസവും റിപ്പോർട്ട് ചെയ്യുന്ന ഡെൽറ്റ കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് ലോക്ക്ഡൗണിൽ പുതിയ ഇളവുകൾ പ്രഖാപിച്ചത്. ഓക്ലാൻഡ് ഒഴികെയുള്ള ന്യൂസിലൻഡിലെ എല്ലാ പ്രദേശങ്ങളും നാളെ രാത്രി 11.59 മുതൽ ലെവൽ 2 ലേക്ക് മാറും.ഓക്ലാൻഡ് പ്രദേശം അലേർട്ട് ലെവൽ നാലിൽ തന്നെ തുടരും.

ലെവൽ 2 നടപ്പിൽ വരുന്നതിനാൽ വ്യഴാഴ്ച മുതൽ സ്‌കൂളുകൾ തുറക്കും. സ്‌കൂളുകളിൽ മാസ്‌കുകൾ നിർബന്ധമാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇൻഡോർ ഹോസ്പിറ്റാലിറ്റി വേദികൾ 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മ്യൂസിയങ്ങളിലും, ജിമ്മുകളിലും സന്ദർശകർ 2 മീറ്റർ നിയമം പാലിക്കണം. പുറത്തുള്ള വേദികൾക്ക് 100 പേരെ ഉൾപ്പെടുത്താം.

ഇൻഡോർ സൗകര്യങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. ലെവൽ 2 ൽ തുറന്നിരിക്കുന്ന ബിസിനസ്സുകളിലെ ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ഡെൽറ്റ വൈറസ് ഉണ്ടാക്കുന്ന അപകടം കാരണം കടകൾ, മാളുകൾ, പൊതു ഇടങ്ങൾ എന്നിവയുൾപ്പെടെ മിക്ക പൊതു വേദികളിലും മാസ്‌കുകൾ ധരിക്കണം. ബാറുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, പള്ളികൾ, ഹെയർഡ്രെസ്സർമാർ എല്ലായിടത്തും കോവിഡ് സ്‌കാനിങ് നിർബന്ധമാണ്.