- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര ചരിത്രത്തെ മാറ്റിമറിക്കുന്ന സംഘപരിവാറിനെതിരെ പ്രവാസികളും രംഗത്ത് വരണം: ഷക്കീൽ അഹ്മദ് നാഗർകോവിൽ
കുവൈത്ത്: മതേതരത്വത്തെ തകർക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെഇല്ലാതാക്കുന്ന സംഘ് പരിവാരത്തെ തുറന്നെതിർക്കാനും മതനിരപേക്ഷത കാത്ത് സൂക്ഷിക്കുവാനും പ്രവാസികളും രംഗത്ത് വരണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗം ഷക്കീൽ അഹ്‌മദ്നാഗർകോവിൽ. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രതിനിധി സമ്മേളനംഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ സമരങ്ങളെ മുഖവിലക്കെടുക്കാതെ അണികളെതുറങ്കിലടക്കുകയാണ് രാജ്യം ഭരിക്കുന്ന സർക്കാർ.ഇതിനെതിരെ നിവർന്ന് നിൽക്കാനും പ്രതികരിക്കാനും പ്രവാസിസമൂഹത്തേയും പഠിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന പ്രതിനിധി സഭയിൽ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ 2021-2024 വർഷത്തേക്കുള്ള ഭാരവാഹികളെതിരഞ്ഞെടുത്തു. സോഷ്യൽ ഫോറം സ്റ്റേറ്റ് വൈസ്പ്രസിഡന്റ് അസ്ലംവടകര അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസർസെൻട്രൽ കമ്മിറ്റി അംഗം തായിഫ് അഹമദ് നേതൃത്വം നൽകി.
ശിഹാബ് പാലപ്പെട്ടി പ്രസിഡന്റായും, എൻജിനിയർ അബ്ദുൽ റഹീംജനറൽ സെക്രട്ടറിയായും സകരിയ ഇരിട്ടി വൈസ് പ്രസിഡന്റായുംജോയിന്റ് സെക്രട്ടറിയായി സയ്യിദ് ബുഖാരി തങ്ങളും ട്രഷറായി അസ്ലംവടകരയേയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് കമ്മിറ്റി അംഗങ്ങളായി ഉമർ
കാരന്തൂർ, ഖലീൽ കണ്ണൂർ, വാഹിദ് മൗലവി, നൗഷാദ് കുറ്റ്യാടി, യൂസുഫ്
ബാഖവി, നിസാർ കൊടുവള്ളി എന്നിവരേയും തിരഞ്ഞെടുത്തു