- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐഎൻഎല്ലിലെ പിളർപ്പിനും വിവാദങ്ങൾക്കും ഇടയിൽ മുസ്ലിംലീഗ് മുൻ നഗരസഭാദ്ധ്യക്ഷനും എസ്.ടി.യു സംസ്ഥാന പ്രവർത്തക സമിതിയംഗവും അടക്കം ഐ.എൻ.എല്ലിലേക്ക്; അംഗത്വം കൈമാറി മന്ത്രി അഹമ്മദ് ദേവർകോവിൽ; പ്രതിഷേധവുമായി ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി
മലപ്പുറം: ഐ.എൻ.എല്ലിലെ പിളർപ്പിനും വിവാദങ്ങൾക്കും ഇടയിലും മുസ്ലിംലീഗിൽ നിന്ന് മുൻ നഗരസഭാദ്ധ്യക്ഷനും, എസ്.ടി.യു സംസ്ഥാന പ്രവർത്തക സമിതിയംഗവും ഉൾപ്പെടെ ഐ.എൻ.എല്ലിലേക്ക്. അംഗത്വം കൈമാറി ഐ.എൻ.എൽ മന്ത്രി അഹമ്മദ് ദേവർകോവിൽ. മഞ്ചേരിയിലെ മുസ്ലിംലീഗ് നേതാവും നഗരസഭ മുൻ ചെയർമാനുമായ കുറ്റിക്കാടൻ കുഞ്ഞി മുഹമ്മദ് ഹാജിയാണ് ഇന്ന് ഐഎൻഎൽ അംഗത്വം സ്വൗകരിച്ചത്.
അതോടൊപ്പം ലീഗ് നേതാവ് എം പി എ സലാം കുരിക്കൾ, എസ് ടി യു സംസ്ഥാന പ്രവർത്തക സമിതി അംഘം നാസർ വല്ലാഞ്ചിറ എന്നിവരും ഐ എൻ എല്ലിൽ അംഗത്വമെടുത്തു. ഐഎൻഎൽ ദേശീയ ജനറൽ സിക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ഇവർക്ക് അംഗത്വം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് സമദ് തയ്യിൽ, മണ്ഡലം ഭാരവാഹികളായ യാസർ പട്ടർകുളം, ഷരീഫ് വീമ്പൂർ, കാരാട്ട് ഹസ്സൻ, വിന്റേഷ് പയ്യനാട്, സിറാജ് പങ്കെടുത്തു.
പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഇന്നു മഞ്ചേരി പട്ടർകുളത്തെ കുടക്കല്ല് സന്ദർശിച്ച ശേഷമാണ് ഐ.എൻ.എൽ അംഗത്വ വിതരണം നടത്തിയത്. മഹാശിലായുഗ ശേഷിപ്പായ മഞ്ചേരി പട്ടർകുളത്തെ കുടക്കല്ല് സർക്കാർ സംരക്ഷിക്കുമെന്ന് സന്ദർശനശേഷം അദ്ദേഹം പറഞ്ഞു. എന്നാൽ മഞ്ചേരി നഗരസഭയിലെ പട്ടർകുളത്തെ കുടക്കല്ല് സന്ദർശനം എന്ന പേരിൽ നടന്ന പരിപാടി എ.പിഅബൂബക്കർ ഉസ്താദിന്റെ മദ്ധ്യസ്ഥതയിൽ നടന്ന തീരുമാനങ്ങളുടെ ലംഘനവും മന്ത്രി ഗ്രൂപ്പ് പ്രവർത്തനം തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണെന്ന ആരോപണവുമായിഐ എൻ എൽ മണ്ഡലം കമ്മിറ്റി രംഗത്തുവന്നു.
2003ൽ മഞ്ചേരി നഗരസഭയിലെ ഐഎൻഎൽ - എൽ ഡി എഫ് ഭരണം കാലുമാററത്തിലൂടെ അട്ടിമറിച്ച് ലീഗിന് ഭരണം നേടിക്കൊടുക്കാൻ അഹോരാത്രം പണിയെടുത്ത അന്നത്തെ ജില്ലാ പ്രസിഡന്റായ സാലാം കുരിക്കൾ,മുസ്ലിംലീഗ് ആറു വർഷത്തേക്ക് പുറത്താക്കിയ വല്ലാഞ്ചിറ നാസർ എന്നിവരാണ് മന്ത്രിയെ അനുഗമിച്ചതെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
മഞ്ചേരി നഗരസഭയിലെ എൽഡിഎഫ് ഭരണം അട്ടിമറിച്ച കൗൺസിലറുടെ വീട്ടിലായിരുന്നു മന്ത്രിയുടെ ആദ്യ സന്ദർശനം. വള്ളുവമ്പ്രത്തുള്ള വിവാദ കള്ളക്കടത്തുകാരന്റെ വീട്ടിലായിരുന്നു മന്ത്രിയുടെ ഉച്ച ഭക്ഷണം. ഐ എൻ എൽ മണ്ഡലം കമ്മിറ്റിയെയും എൽ ഡി എഫ് മഞ്ചേരി കമ്മറ്റിയെ അറിയിക്കാതെ യുള്ള മന്ത്രിയുടെ കൊടക്കല്ല് സന്ദർശനത്തിൽ നിന്നും എൻഡിഎഫ്-ഐഎൻ എൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും വിട്ടു നിന്നു.
കുടക്കല്ല് സന്ദർശനം എൽ ഡി എഫ്-ഐഎൻ എൽ സഹകരണത്തോടെ നടത്താൻ ഇന്നത്തെ പരിപാടി മാറ്റി. മന്ത്രിക്ക് സൗകര്യമുള്ള മറ്റൊരു ദിവസമാക്കണമെന്ന് ഇന്നലെ ഐഎൻഎൽ മണ്ഡലം കമ്മറ്റി അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യർത്ഥനയും നിരസിക്കുകയാണ് മന്ത്രി ചെയ്തതെന്നും മന്ത്രിയുടെ തീരുമാനത്തിൽ പ്രതിഷേധിക്കുന്നതായും ഐഎൻഎൽ മണ്ഡലം കമ്മറ്റി അറിയിച്ചു.