ഴിഞ്ഞ ദിവസമാണ് നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ കെങ്കേമമായി നടന്നത്. ഇതിനു ശേഷമാണ് ഇരുവരും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും. ബാലയെ പ്രൊപ്പോസ് ചെയ്തത് എലിസബത്താണെന്നും ഫേസ്‌ബുക്കിലൂടെയാണ് എലിസബത്ത് തന്നെ പ്രൊപ്പോസ് ചെയ്തതെന്നും ബാല പറയുന്നു.

'എലിസബത്ത് അങ്ങനെ അധികം സംസാരിക്കില്ല. പക്ഷേ എന്റെ അടുത്ത് മാത്രം കൂടുതൽ സംസാരിക്കും. എന്നെ ചെറുപ്പംതൊട്ടേ ഇവൾക്ക് ഇഷ്ടമായിരുന്നു. ഞാനന്ന് മറ്റൊരു വഴിയെ സഞ്ചരിക്കുന്നു. കുറച്ച് കാലം മുമ്പാണ് എന്നെ പ്രപ്പോസ് ചെയ്യുന്നത്. ആദ്യം ഞാൻ ദേഷ്യപ്പെട്ടു. എന്നെപ്പോലൊരാൾ വേണോ, മറ്റൊരു നല്ല സൗന്ദര്യമുള്ള ഒരാളെ വിവാഹം ചെയ്യൂ' എന്ന് പറഞ്ഞ് ഉപദേശിച്ചു. ഒരു എട്ട് മാസം പ്രണയവും ഉപദേശവുമായി ഈ ബന്ധം മുന്നോട്ടുപോയി.'ബാല പറയുന്നു.

'രണ്ടാം വിവാഹത്തിലേയ്ക്ക് കടക്കുന്നതിൽ യാതൊരു ഭയവും ഇല്ലായിരുന്നു. ധൈര്യം ഇല്ലാത്ത ഭീരുക്കളാണ് വിമർശനവുമായി എത്തുന്നത്. ഇവർക്കാർക്കും മുഖങ്ങളില്ല. ഞാൻ എത്രയോ നന്മയുള്ള കാര്യങ്ങൾ ചെയ്യുന്നു. അതിലും നെഗറ്റീവ് പറയുന്നവരുണ്ട്. നിങ്ങൾ മകളെ മറന്നോ എന്നായിരുന്നു വിവാഹം തീരുമാനിച്ചപ്പോൾ വന്ന വേറൊരു വിമർശനം. എന്റെ മകളെ ഞാൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ? മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്.'ബാല വ്യക്തമാക്കുന്നു.