ഒന്റാരിയോ: കനേഡിയൻ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധക്കാരുടെ കല്ലേറ്. തുടരെ തുടരെയുള്ള കല്ലേറിൽ നിന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒന്റാരിയോയിലെ ലണ്ടനിൽ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയപ്പോഴാണ് ലിബറൽ നേതാവിന് നേരെ പർപ്പിൾ പീപ്പിൾസ് പാർട്ടി ടീ ഷർട്ടുകൾ ധരിച്ചെത്തിയ പ്രതിഷേധക്കാർ കല്ലേറ് നടത്തിയത്.

ഇന്നലെ രാവിലെയാണ് സംഭവം. പ്രധാനമന്ത്രി എത്തിച്ചേർന്നതിന് പിന്നാലെ നൂറ് കണക്കിന് പോന്ന പ്രതിഷേധക്കാർ കല്ലെറിയുക ആയിരുന്നു. 'നോ വാക്‌സിൻ പാസ്‌പോർട്ട്‌സ്' , ' നോ മോർ ലോക്ക്ഡൗൺസ്' തുടങ്ങിയ പ്ലക്കാർഡുമേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. രണ്ട് മാധ്യമ പ്രവർത്തകർക്കു നേരെയും കല്ലേറുണ്ടായെങ്കിലും ഇരുവരും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.

2018ൽ ഹാമിൽട്ടനിൽ നടന്ന മേയറൽ റാലിയിൽ അദ്ദേഹ്തതിന് നേരെ ഒരു സ്ത്രീ മത്തങ്ങ കുരുകൾ എറിഞ്ഞിട്ടുണ്ട്. എന്നാൽ കല്ലേറ് ഇതാദ്യമാണ്. കഴിഞ്ഞയാഛ്യ ഒന്റാരിയോയിലെ ബോൾട്ടനിൽ നടത്താനിരുന്ന തിരഞ്ഞൈടുപ്പ് റാലിയും പ്രതിഷേധക്കാരെ ഭയന്ന് മാറ്റിവെച്ചിരുന്നു.