തിരുവനന്തപുരം: ഏഴു തസ്തികകളിലേക്ക് അഭിമുഖം നടത്താനും ഏഴ് തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. എസ്എസ്എൽസി യോഗ്യത വേണ്ട തസ്തികകളിലേക്കു നടത്തിയ പൊതു പരീക്ഷയുടെ ചുരുക്കപ്പട്ടിക 15നു മുൻപു പ്രസിദ്ധീകരിക്കാനാണു ശ്രമം. ഇതിന്റെ തുടർച്ചയായി ഹയർസെക്കൻഡറി തലത്തിലുള്ള പൊതു പരീക്ഷയുടെ ചുരുക്കപ്പട്ടികയും വരും.

കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്ത ഭടന്മാർ എൽസി/എഐ, പട്ടികജാതി), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എ (സോഷ്യൽ സയൻസ്മലയാളം മീഡിയംതസ്തികമാറ്റം), എച്ച്എസ്എ (മാത്സ്മലയാളം മീഡിയംതസ്തികമാറ്റം), പാലക്കാട്,കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്‌യുപിഎസ് പട്ടികജാതി), ഹയർ സെക്കൻഡറിയിൽ എച്ച്എസ്എസ്ടി (ജൂനിയർഇക്കണോമിക്‌സ് പട്ടികവർഗം), ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗം), കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനിൽ യൂണിറ്റ് മാനേജർ (പട്ടികജാതി, എൽസി) തസ്തികകളിലേക്കാണ് അഭിമുഖം നടത്തുക.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (ട്രാവൽ ആൻഡ് ടൂറിസം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ എൽസി/എഐ), ജൂനിയർ ഇൻസ്ട്രക്ടർ ബേക്കർ ആൻഡ് കൺഫക്ഷണറി (പട്ടിക വിഭാഗം), ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ നഴ്‌സ് ഗ്രേഡ് 2 (ആയുർവേദം), കെടിഡിസിയിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ഹൗസിങ് ബോർഡിൽ ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്‌സ്മാൻ, വിവിധ കമ്പനി, ബോർഡ്, കോർപറേഷനുകളിൽ സ്റ്റെനോഗ്രഫർ / കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (പട്ടികവർഗം), കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3, തദ്ദേശ വകുപ്പിൽ ഓവർസീയർ ഗ്രേഡ് 2/ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. സിവിൽ എക്‌സൈസ് ഓഫിസർ തസ്തികയിലേക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനത്തിലെയും വനാതിർത്തിയിലെയും സെറ്റിൽമെന്റ് കോളനികളിലുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ട പണിയൻ, അടിയാൻ, കാട്ടുനായ്ക്കൻ വിഭാഗങ്ങൾക്കും മോസ്റ്റ് പ്രിമിറ്റീവ് ഗ്രൂപ്പിൽ ഉൾപ്പെട്ടവർക്കും മാത്രമാണിത്. സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ഡപ്യൂട്ടി ഫിനാൻസ് മാനേജർ തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.