- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്ന് മുതൽ സമ്പൂർണ്ണ വാക്സിനെടുത്ത ഇന്ത്യക്കാർക്ക് കാനഡയിലേക്ക് പോകാം; മറ്റൊരു രാജ്യത്ത് നിന്നും ആർടി-പിസിആർ ടെസറ്റ് നടത്തണമെന്ന് നിബന്ധന
ഒരു മൂന്നാം രാജ്യത്ത് നിർത്തി ആർടി-പിസിആർ ടെസ്റ്റ് നടത്തിയാൽ ഇന്ത്യക്കാർക്ക് ഇപ്പോൾ കാനഡയിലേക്ക് പറക്കാം. ഇന്ന് മുതൽ ഇതിനുള്ള അനുവാദം നല്കിയതായി കാനഡ അറിയിച്ചു.ഇന്ത്യയിൽ നിന്നും സമ്പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ച ടൂറിസ്റ്റുകൾക്ക് രാജ്യത്തേക്ക് ഇന്ന് മുതൽ പ്രവേശനം അനുവദിക്കുമെന്നാണ് അറിയച്ചത്. എന്നാൽ മറ്റൊരു രാജ്യത്ത് ഇറങ്ങി ആർടി-പിസിആർ ടെസ്റ്റ് നടത്തണമെന്നതാണ് നിബന്ധന.
മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് വഴിതുറന്നത് യാത്രക്കാർക്ക് ഗുണകരമാകും.ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായ്, അബുദാബി പോലുള്ള രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്യാം. തുർക്കിയും അടുത്തിടെ ഇന്ത്യയിൽ നിന്നും സമ്പൂർണ്ണ വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് പ്രവേശിക്കാനുള്ള നിബന്ധനകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇതുവരെ ഈജിപ്ത്, മെക്സിക്കോ പോലുള്ള രാജ്യങ്ങളിൽ ട്രാൻസിറ്റ് എടുത്താണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ കാനഡയിലേക്ക് യാത്ര ചെയ്തിരുന്നത്. കാനഡ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് വാതിൽ തുറന്നതോടെ ദുബായിലോ, അബുദാബിയിലോ ഹ്രസ്വമായി തങ്ങിയ ശേഷം കാനഡയിലേക്ക് യാത്ര തുടരാൻ കഴിയുമെന്ന് ട്രാവൽ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.
മൂന്നാമതൊരു രാജ്യത്ത് ട്രാൻസിറ്റ് ഹാൾട്ട് ഉൾപ്പെടെ കാനഡയിലേക്ക് യാത്ര ചെയ്യാൻ ചെലവും കുറവാണ്. കാനഡയിൽ എത്തുന്ത് 14 ദിവസം മുൻപെങ്കിലും കോവിഷീൽഡ് രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. രാജ്യത്ത് പ്രവേശിക്കുന്നത് 72 മണിക്കൂറിൽ കൂടാതെ എടുത്ത ആർടി-പിസിആർ ടെസ്റ്റ് ഫലവും വേണം