രാജ്യത്തെ ഹൈവേ കോഡ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ വികലാംഗ പാർക്കിങ് സ്ഥലങ്ങൾ കൈയേറുന്ന ആളുകൾക്ക് പാർക്കിങ് പിഴ ഇരട്ടിയാക്കും.ഒരു വികലാംഗ പാർക്കിങ് സ്ഥലം അനധികൃതമായി കൈവശപ്പെടുത്തിയതിനുള്ള ഏറ്റവും കുറഞ്ഞ പിഴ 85 ൽ നിന്ന് 168 യൂറോ ആയി ഉയരുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല പരമാവധി പിഴ 672 യൂറോ ആയി നിശ്ചയിച്ചിട്ടുമുണ്ട്.

അതേസമയം, വികലാംഗ പാർക്കിങ് ലഭ്യമല്ലാത്തപ്പോൾ വികലാംഗർക്ക് അവരുടെ സാധാരണ 'ബ്ലൂ ലൈൻ' പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാൻ വ്യക്തിഗത മുനിസിപ്പാലിറ്റികൾക്ക് അനുവാദം നല്കിയിട്ടുമുണ്ട്.ഇറ്റലിയുടെ പുതിയ 'ഇൻഫ്രാസ്ട്രക്ചർ ഡിക്രി'യിൽ തയ്യാറാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഈ മാറ്റങ്ങൾ.
നിർദ്ദിഷ്ട പരിഷ്‌കാരങ്ങൾ നിയമമാക്കി മാറ്റാൻ പാർലമെന്റിന് 60 ദിവസമുണ്ട്.

ഉത്തരവിൽ അടങ്ങിയിരിക്കുന്ന മറ്റ് വ്യവസ്ഥകളിൽ ഗർഭിണികൾക്കും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കുമായി അധിക പാർക്കിങ് സ്ഥലങ്ങൾ സൃഷ്ടിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.