- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഠായിക്കവറുകൾ അടക്കം കട്ടികുറഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇനി വേസ്റ്റ് ബിന്നിലിട്ടേക്കൂ; അയർലണ്ടിൽ ഗാർഹിക റീസൈക്ലിങ് ബിന്നുകളിൽ ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം നിക്ഷേപിക്കാം
സോഫ്റ്റ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള എല്ലാ പ്ലാസ്റ്റിക് പാക്കേജിങ് മാലിന്യങ്ങളും ഇപ്പോൾ ഗാർഹിക റീസൈക്ലിങ് ബിന്നുകളിൽ നിക്ഷേപിക്കാമെന്ന് അധികൃതർ അറിയിച്ചു.മിഠായിക്കവറുകൾ, പ്ലാസ്റ്റിക് സഞ്ചികൾ തുടങ്ങി കട്ടികുറഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ളവ ഇത്തരത്തിൽ ബിന്നുകളിൽ നിക്ഷേപിക്കാം.
ഇതുവരെ കട്ടികൂടിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാത്രമായിരുന്നു ബിന്നുകളിൽ നിക്ഷേപിക്കപ്പെട്ടിരുന്നത് എങ്കിൽ ഇനി സോഫ്റ്റ് പ്ലാസ്റ്റിക്കുകളും നിക്ഷേപിക്കാവുന്നതാണ്.
എന്നാൽ ജനങ്ങൾ ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ബിന്നുകളിൽ കൊണ്ടിടുന്നതിന് മുമ്പ് അവ വൃത്തിയായി കഴുകി, ഉണക്കാൻ ശ്രദ്ധിക്കണ എന്നുമാത്രം.രാജ്യത്തെ പ്ലാസ്റ്റിക് പുനഃചംക്രമണ സംവിധാനം മെച്ചപ്പെടുത്തിയ സാഹചര്യത്തിൽ ആണ് പുതിയ നീക്കം. കട്ടികുറഞ്ഞ ഉൽപ്പന്നങ്ങളും സംസ്‌കരിക്കുകയോ, പുനരുപയോഗിക്കുകയോ ചെയ്യാം എന്നതിനാലാണ് നടപടി.
പുതിയ നിർദ്ദേശം കൂടുതൽ പ്ലാസ്റ്റിക് വേസ്റ്റുകൾ കൃത്യമായി സംസ്‌കരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി വിവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണങ്ങൾ മാലിന്യനിർമ്മാർജ്ജന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇതിനെ പ്ലാസ്റ്റിക് കൂടുതലായി ഉപയോഗിക്കാനുള്ള വഴിയായി കാണരുതെന്നും, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നുണ്ട്.