- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ കുവൈത്തിലേക്ക് നേരിട്ട് സർവ്വീസുകൾ; എയർ ഇന്ത്യ സർവ്വീസ് കൊച്ചിയിൽ നിന്നും പറക്കും; കൂടുതൽ കമ്പനികൾ ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു; സന്ദർശക വിസകളും ഒക്ടോബറോടെ
ഒരിടവേളയ്ക്ക് ശേഷം നാള മുതൽ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് സർവ്വീസുകൾ ആരംഭിക്കുകയാണ്.എയർ ഇന്ത്യ എക്സ്‌പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കും കുറഞ്ഞു. എയർ ഇന്ത്യ എക്സ്‌പ്രസ്സ് ആദ്യ വിമാനം ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.
കേരളത്തിൽ നിന്നും ആഴ്ചയിൽ 5 സർവീസുകൾ ആണ് എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഷെഡ്യൂൾ ചെയ്തത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടു നിന്നുമാണ് സർവീസുകൾ. 250 ദീനാർ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് ആരംഭിച്ചു മിനുട്ടുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റു തീർന്നു.
ചെന്നൈയിൽ നിന്ന് കുവൈത്ത് എയർവെയ്സ് വിമാനവും കുവൈത്തിലേക്ക് സർവീസ് നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ഡൽഹിയിൽ നിന്നും കുവൈത്ത് എയർവേയ്‌സ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേയ്‌സും ജസീറ എയർവേയ്‌സും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്. മന്ത്രിസഭ അനുമതി ലഭിച്ചതിന് ശേഷം ആദ്യമായാണ് യാത്രാ വിമാനങ്ങൾ ബുക്കിങ് ആരംഭിക്കുന്നത്. നേരത്തെ ചാർട്ടർ വിമാനങ്ങളിലും ട്രാൻസിറ്റ് വഴിയും മലയാളികൾ കുവൈത്തിൽ എത്തിയിരുന്നു.
കൂടാതെകുവൈത്തിലേക്ക് സന്ദർശക വിസകൾ ഒക്ടോബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദർശക വിസകളൊന്നും അനുവദിക്കുന്നില്ല.