- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കോവിഷീൽഡ്, ആസ്ട്രസെനക്ക വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്; 18 വയസിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം
മനാമ:കോവിഷീൽഡ്, ആസ്ട്രസെനക്ക വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്ക് നൽകാൻ ബഹ്റൈനിൽ അനുമതി. 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനാണ് ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയുടെ തീരുമാനം.
60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരും ആറുമാസം മുമ്പ് ആസ്ട്രസെനക്ക(കോവിഷീൽഡ്) രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസിന് യോഗ്യരാണെന്നും ഇവർക്ക് ഫൈസർ വാക്സിനോ, ആസ്ട്രസെനക്കയോ ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസിന് അർഹരായവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ ബിവെയർ ബഹ്റൈൻ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം.
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.