പയ്യന്നൂർ: ഇരുപത്തിനാലുകാരിയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനും ഭർത്തൃവീട്ടുകാർക്കുമെതിരേ പൊലീസ് കേസ് എടുത്തു. പാപ്പിനിശ്ശേരി അരോളി സ്വദേശിനിയുടെ പരാതിയിലാണ് കുഞ്ഞിമംഗലം എടാട്ടെ ഭർത്താവ് രാഹുലിനും ഇയാളുടെ മൂന്ന് ബന്ധുക്കൾക്കുമെതിരേ പയ്യന്നൂർ പൊലീസ് കേസെടുത്തത്.

ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഇതിനുശേഷം കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്തൃഗൃഹത്തിൽ ശാരീരികമായും മാനസികമായും പീഡനമനുഭവിക്കേണ്ടിവന്ന സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്.