ചിക്കാഗൊ: ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് എല്ലാ സിറ്റി ജീവനക്കാരും, (ബസ് ഡ്രൈവർമാർ ഉൾപ്പെടെ) ഒക്ടോബർ 15ന് മുമ്പ് കോവിഡ് വാക്സിനേഷൻ സ്വീകരിക്കണമെന്ന് നിർബന്ധഇച്ചതിനെ തുടർന്ന് 73 ഡ്രൈവർമാർ രാജിവെച്ചു.

മേയറുടെ ഉത്തരവ് അനുസരിക്കുകയോ, പുറത്തുപോകുകയോ മാത്രമല്ല ഡ്രൈവർമാർക്ക് കരണീയമായിട്ടുണ്ടായിരുന്നത്.

ഡ്രൈവർമാർ രാജിവെച്ചതോടെ സിറ്റിയുമായി കരാറുണ്ടാക്കിയിരുന്ന ബസ്സ് കമ്പനികൾക്ക് വിദ്യാർത്ഥികളെ സ്‌ക്കൂളിൽ കൊണ്ടു പോകുന്നതിന് ഊബർ, ലിഫ്റ്റ് കമ്പനികളെ ആശ്രയിക്കേണ്ടതായി വന്നു. 1000 ഡോളർ വീതമാണ് സിറ്റി ഈ ആവശ്യത്തിനുവേണ്ടി സ്വകാര്യ കമ്പനികൾക്ക് നൽകിയത്.

ഊബർ, ലിഫ്റ്റ് കമ്പനികളുമായി വിദ്യാർത്ഥികളെ നേരിട്ട് സ്‌ക്കൂളിൽ എത്തിക്കുന്നതിനുള്ള കരാർ ഉണ്ടാക്കുമെന്ന് മേയർ പറഞ്ഞു.ഓഗസ്റ്റ് 30നാണ് ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 10 ശതമാനം ഡ്രൈവർമാർ ജോലി രാജിവെച്ചു.

ഏകദേശം 2100 കുട്ടികൾ, ഇതിൽ ആയിരത്തോളവും സ്പെഷ്യൽ എഡുക്കേഷൻ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ബസ്സ് സൗകര്യങ്ങൾ ലഭ്യമല്ലാ എന്ന് ചൂണ്ടികാണിച്ചു സന്ദേശം അയച്ചതായി സ്‌ക്കൂൾ അധികൃതർ അറിയിച്ചു.

ചിക്കാഗൊ ഡിസ്ട്രിക്റ്റിൽ നാനൂറിലധികം സ്‌ക്കൂൾ ഡ്രൈവർമാരുടെ ഒഴിവുകൾ ഇപ്പോൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.