- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'രക്ഷബന്ധൻ' ചടങ്ങിൽ ലപാമ പൊലീസ് ഓഫീസേഴ്സും
ലപാമ (കാലിഫോർണിയ) : വിശ്വഹിന്ദു പരിഷത്ത് ലോസ് ആഞ്ചലസ് ചാപ്റ്റർ സംഘടിപ്പിച്ച രക്ഷാബന്ധൻ ചടങ്ങിൽ ലപാമ പൊലീസ് ഓഫീസർമാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി .
വി.എച്ച്.പി.എയും എക്സൽ ഫൗണ്ടേഷനും സംയുക്തമായാണ് ഹിന്ദു ഫെസ്റ്റിവലായ രക്ഷാബന്ധൻ ചടങ്ങിന് നേതൃത്വം നൽകിയത് .
ലപാമ സിറ്റി പൊലീസ് ഉദ്യോഗസ്ഥർക്ക് രക്ഷാബന്ധൻ ചടങ്ങിന്റെ പ്രാധാന്യം സംഘാടകർ വിശദീകരിച്ചു . ഹിന്ദു സഹോദരന്മാരുടെ കൈത്തണ്ടയിൽ പരിശുദ്ധമായ ചരട് രാഖി (Rakhi) കെട്ടി കൊടുക്കുന്നതിലൂടെ അവരുടെ ഭാവിഐ ജീവിതത്തിന് മംഗളം നേരുന്നതിനോടൊപ്പം സഹോദരിമാരെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം കുടെ ഏൽപ്പിക്കുകയാണ് . ഇന്ത്യയിൽ ഈ ചടങ്ങ് ഡിഫൻസ് - പൊലീസ് സേനകൾക്കിടയിലും നടത്തപ്പെടുന്നതായി സംഘാടകർ അറിയിച്ചു . രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഇവരുടെ കരങ്ങളിൽ ഭദ്രമാണെന്ന് ഉറപ്പാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത് .
വി.എച്ച്.പി.സി ലോസ് ആഞ്ചലസ് പ്രസിഡന്റ് കേശവ് പട്ടേൽ പൊലീസ് സേനക്ക് എല്ലാ ഭാവുകങ്ങളും നേർന്നുള്ള ഭജനക്ക് നേതൃത്വം നൽകി .
സമൂഹത്തിൽ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഈ ചടങ്ങിന് എന്ന് ലപാമ പൊലീസ് ഓഫീസേഴ്സ് പുറത്തിറക്കിയ പ്രസ് റിലീസിൽ ആശംസിച്ചു .