- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു
തൃശൂർ : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'പോക്‌സോ നിയമത്തന് മുൻപും പിൻപും ' എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ സ്‌ട്രോബെറി സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. അഡ്വ : റോബിൻ രാജു(ഡൽഹി ഹൈക്കോടതി അഭിഭാഷകൻ, ന്യൂഡൽഹി ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
സമൂഹത്തിൽ കുട്ടികളോടുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു ബോധവൽക്കരണം അനിവാര്യമാണ് എന്നതാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിന് ഏറെ ഉപകാര പ്രദമാകുന്ന ഈ സെമിനാറിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കും പങ്കാളികളാകാം.സെപ്റ്റംബർ 10 ന് വൈകുന്നേരം 5 മണി മുതൽ 6.30 വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9633008093 (റഹ്‌മത് സലാം ,സംഘടക ). വെബ്‌സൈറ്റ് www.ncdconline.org.