കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ ഉൾനാടൻ വിക്ടോറിയയിലെ ലോക്ക്ഡൗൺ പിൻവലിച്ചു. എന്നാൽ ഷേപ്പാർട്ടനിലെ നിയന്ത്രണം നിലനിൽക്കും.കോവിഡ് ബാധ വിക്ടോറിയയുടെ ഉൾപ്രദേശത്തേക്കും പടർന്നതോടെയാണ് ഉൾനാടൻ വിക്ടോറിയയും ലോക്ക്ഡൗൺ ചെയ്തിരുന്നത്.

സെപ്റ്റംബർ ഒമ്പത് രാത്രി 11.59 മുതലാണ് നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത്.അഞ്ച് കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം ഇല്ലാതാകും.ഉൾനാടൻ വിക്ടോറിയയിൽ യാത്ര ചെയ്യുന്നതിന് പരിധിയില്ല. എന്നാൽ, മെൽബണിലേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങളുണ്ട്

എല്ലാ ബിസിനസുകൾക്കും നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാം25 ശതമാനം ജീവനക്കാർക്കും തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്താം.പ്രെപ് മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും, 12 ആം ക്ലാസിലെ വിദ്യാർത്ഥികൾക്കും സ്‌കൂളുകളിലേക്ക് മടങ്ങാം. എന്നാൽ, മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾ ഓൺലൈൻ പഠനം തുടരണം

മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും, വിവാഹങ്ങൾക്ക് 10 പേർക്കും വരെ ഒത്തുചേരാം
കെട്ടിടത്തിന് പുറത്ത് 10 പേർക്ക് ഒത്തുചേരാംഎന്നാൽ, വീട് സന്ദർശനത്തിന് അനുവാദമില്ല. മാത്രമല്ല, കെട്ടിടത്തിനുള്ളിലും പുറത്തും മാസ്‌ക് നിർബന്ധമായി തുടരും.