- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അംബാനിയുടെ വസതിക്ക് സമീപം ബോംബ്; മുൻ പൊലീസ് ഉദ്യോഗസ്ഥൻ ആസൂത്രണം ചെയ്ത നാടകമെന്ന് എൻഐഎ കുറ്റപത്രം
മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്കു സമീപം സ്‌ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവം മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ആസൂത്രണം ചെയ്ത നാടകമാണന്ന് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അംബാനിയിൽ നിന്നു പണം തട്ടുക എന്നതിനൊപ്പം കേസ് തെളിയിച്ച് പ്രശസ്തി വർധിപ്പിക്കാനും 'സൂപ്പർ പൊലീസ്' ഖ്യാതി നേടാനുമായിരുന്നു പദ്ധതി.
നാടകം പൊളിയുമെന്ന ഘട്ടത്തിലാണ് വാഹന ഉടമയെ കൊലപ്പെടുത്തിയത്. സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി നേരത്തെ നിശ്ചയിച്ചിരുന്ന ഗുജറാത്ത് യാത്ര റദ്ദാക്കിയ കാര്യവും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പ്രധാന കുറ്റവാളിയും മുഖ്യ ആസൂത്രകനും വാസെയാണെന്ന് എൻഐഎ വ്യക്തമാക്കി.
Next Story