- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന യുവാവിന്റെ പുതപ്പിനടിയിൽ കയറി കൂടിയത് വലിയൊരു മൂർഖൻ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്: നെഞ്ചിടിപ്പേറ്റുന്ന വീഡിയോ കാണാം
അമ്പലമുറ്റത്ത് ഉറങ്ങി കിടന്ന യുവാവിന്റെ പുതപ്പിനുള്ളിൽ കയറി കൂടിയത് വലിയൊരു മൂർഖൻ പാമ്പ്. രാജസ്ഥാനില ബൻസ് വാരാ ക്ഷേത്രമുറ്റത്ത് ഞായറാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം. ക്ഷേത്ര പരിസരത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവ് പുതച്ചിരുന്ന പുതപ്പിനുള്ളിലേക്കാണ് മൂർഖൻ പാമ്പ് ഇഴഞ്ഞ് കയറിയത്. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യം ആരുടേയും നെഞ്ചിടിപ്പേറ്റും.
തറയിൽ മാറ്റ് വിരിച്ച് ഉറങ്ങുകയായിരുന്നു യുവാവ്. സമയം അർദ്ധരാത്രി പിന്നിട്ടു. പെട്ടെന്നാണ് ഒരു മൂർഖൻ പാമ്പ് ദൂരെ നിന്നും ഇഴഞ്ഞു വന്നതും നേരെ ജയ് യുടെ കിടക്കയിൽ കയറി അയാൾ പുതച്ചിരുന്ന പുതപ്പിനുള്ളിലേക്ക് കയറി കൂടിയതും.
നാലു മിനറ്റ് നീളുന്ന വീഡിയോ ക്ലിപ്പിൽ മൂർഖൻ പുതപ്പിനുള്ളിലേക്ക് കയറിയതിന് പിന്നാലെ ജയ് തിരിയുന്നതും മറിയുന്നതും കാണാം. അൽപ്പ സമയത്തിനകം പുതപ്പ് കുടഞ്ഞ് എഴുന്നേറ്റതും മൂർഖൻ ചീറിക്കൊണ്ടു ചെല്ലുന്നതും ജയ് പേടിച്ചോടുന്നതും കാണാം. ഭാഗ്യത്തിനാണ് ഇയാൾ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.



