- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി: രണ്ടു ദിനം കൊണ്ട് ആശുപത്രി വിടും; ന്യുമോണിയ നിയന്ത്രണ വിധേയമെന്ന് ഡോക്ടർമാർ
കണ്ണൂർ: കോവിഡ് രോഗ ചികിത്സ തേടിയ സിപിഎം നേതാവ് പി.ജയരാജൻ സാധാരണ നില കൈവരിക്കുന്നതായി മെഡിക്കൽ റിപ്പോർട്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ള സിപി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്.ജയരാജന്
രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകും.
വെള്ളിയാഴ്ച വീണ്ടും പരിശോധിച്ച് ഈക്കാര്യത്തിൽ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനമെടുക്കുമെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.നേരത്തെ ന്യുമോണിയ ബാധിച്ചിരുന്ന ജയരാജനെ അതീവ ഗുരുതരാവസ്ഥയിലാണ് പാട്യത്തെ വീട്ടിൽ നിന്നും പ്രത്യേക ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊൃ ണ്ടു വന്നത്.
Next Story