സെപ്റ്റംബർ അവസാനം മുതൽ സ്വിറ്റ്‌സർലൻഡ് പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുന്നു. എല്ലാ യാത്രക്കാരെയും പരിശോധിക്കാനും കൂടാതെ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് ക്വാറന്റൈൻ നിർദ്ദേശിക്കാനും ആലോചിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.ഐസിയു ഉൾപ്പെടെയുള്ള ആശുപത്രികളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ കോവിഡ് സർട്ടിഫിക്കറ്റ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധ കുത്തിവയ്‌പ്പ്, എടുത്തവർക്കും നെഗറ്റീവ് ടെസ്റ്റ് അല്ലെങ്കിൽ വൈറസിൽ നിന്ന് വീണ്ടെടുക്കപ്പെട്ടവർക്ക് കോവിഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്.ബാറുകൾ, ജിമ്മുകൾ, റെസ്റ്റോറന്റുകൾ, മിക്ക ബിസിനസുകളുടെയും വേദികളുടെയും ഇൻഡോർ ഏരിയകൾ എന്നിവയിൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. സെപ്റ്റംബർ 13 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

ഇതിനൊപ്പം തന്നെ വൈറസ് കൂടുതൽ പടരാതിരിക്കാൻ പ്രവേശന നിയമങ്ങൾ കർശനമാക്കുമെന്ന് സർക്കാർ സൂചിപ്പിച്ചു. ഈമാറ്റങ്ങൾ സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വരും.പകർച്ചവ്യാധിയുടെ തുടക്കം മുതൽ പൊതുവായുള്ള രാജ്യ ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള സമീപനം ഉപേക്ഷിക്കുകയാണെന്ന് സ്വിസ് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ നീക്കം എങ്ങനെയെന്നുള്ളതിന്റെ കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല.

എന്നാൽ കുത്തിവയ്പ് ചെയ്യാത്തവർക്ക് ക്വാറന്റൈനും കുത്തിവയ്പ് എടുക്കാത്തവരോ അല്ലെങ്കിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വൈറസ് ബാധിച്ചവരും സുഖം പ്രാപിച്ചവരുമാണെന്ന് തെളിയിക്കാൻ കഴിയാത്തവരും ആണെങ്കിൽ അവർ എവിടെ നിന്ന് വന്നാലും ഒരു നെഗറ്റീവ് ടെസ്റ്റ് കാണിക്കണമെന്നും നിർബന്ധമായിരിക്കും.സ്വിറ്റ്‌സർലൻഡിൽ എത്തിയിട്ട് നാലിനും ഏഴിനും ഇടയിൽ, മറ്റൊരു ടെസ്റ്റ് നടത്തേണ്ടതുമായിരിക്കും.രണ്ട് പരിശോധനകളും ചെലവിൽ എടുക്കുകയും നേണം.പത്ത് ദിവസത്തേക്ക് ആയിരിക്കും ക്വാറന്റൈനിൽ പോകേണ്ടിവരുക., ആളുകൾക്ക് നെഗറ്റീവ് ടെസ്റ്റ് ഫലവുമായി ഏഴാം ദിവസം മുതൽ ക്വാറന്റൈൻ വിടാൻ അനുവാദമുണ്ടായിരിക്കും.