- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിൽ ഈ മാസം 22 മുതൽ പൊതുസ്ഥലങ്ങളിൽ വാക്‌സിൻ പാസ്‌പോർട്ട് നിർബന്ധം; എതിർപ്പുമായി ചെറുകിട ബിസിനസുകാർ
വെറും രണ്ടാഴ്ചയ്ക്കുള്ളിൽ, മിക്ക ഒന്റാറിയക്കാർക്കും വാക്‌സിൻ പാസ്‌പോർട്ടുകൾ ഒരു ദിനചര്യയുടെ ഭാഗമായി മാറാൻ പോവുകയാണ്. പൊതുസ്ഥലങ്ങളിലും ഷോപ്പുകളിലേക്കും ബിസിനസ സ്ഥാപനങ്ങളിലേക്കും ഒക്കെ പ്രവേശനം നേടുന്നതിന് വ്യക്തികൾ പൂർണമായും പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്.
പൂർണ്ണമായും വാക്‌സിനേഷൻ 'എന്നതിനർത്ഥം ഒരു വ്യക്തിക്ക് സർക്കാർ അംഗീകരിച്ച വാക്‌സിൻ രണ്ട് ഷോട്ടുകൾ ലഭിച്ചു എന്നാണ്, രണ്ടാമത്തെ ഷോട്ട് 14 അല്ലെങ്കിൽ കൂടുതൽ ദിവസം മുമ്പ് ലഭിച്ചുവെന്നും ഉണ്ടെങ്കിൽ വാക്‌സിൻ പാസ്‌പോർട്ട് തെളിവായി കാണിക്കാവുന്നതാണ്.റെസ്റ്റോറന്റുകളും ബാറുകളും നൈറ്റ്ക്ലബുകൾ മീറ്റിംഗും ഇവന്റ് സ്ഥലങ്ങളും, വിരുന്ന് ഹാളുകളും കോൺഫറൻസ്/കൺവെൻഷൻ സെന്ററുകളും;
സ്പോർട്സ്, ഫിറ്റ്‌നസ് പ്രവർത്തനങ്ങൾ ഇവിടങ്ങളില്ലെല്ലാം പാസ്‌പോർട്ട് തെളിവായി ഹാജരാക്കണമെന്നാണ് നിയമം.
എന്നാൽ ഒരു ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങൾ പുതിയ നിയമങ്ങൾക്ക് എതിരാണെന്നും വാക്‌സിൻ പാസ്‌പോർട്ടുകൾ ബഹിഷ്‌കരിക്കുമെന്നും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒട്ടാവയിലെ ജിം ഓണർ താൻ പാസ്‌പോർട്ട് പരിശോധന നടത്തില്ലെന്നും ഇതിന് എതിരാണെന്നും അറിയിച്ച് രംഗത്തെത്തി.