- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ പ്രായമായവർക്ക് ബൂസ്റ്റർ ഡോസ് ഉടൻ; 80 ന് മുകളിൽ പ്രായമായവർക്ക് ഈ മാസം അവസാനമോ ഒക്ടോബർ ആദ്യമോ ബൂസ്റ്റർ
രാജ്യത്ത് വാക്സിനേഷൻ അതിവേഗം പുരോഗമിക്കുന്നതിനിടെ അത്യാവശ്യ വിഭാഗങ്ങളിൽപെട്ടവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ ശുപാർശ. വൃദ്ധസദനങ്ങളിൽ ദീർഘനാളായി കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഒപ്പം രാജ്യത്ത് 80 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനാണ് ശുപാർശ.സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ബൂസ്റ്റർ ഷോട്ടുകൾ നൽകാനാകുമെന്നാണ് സർക്കാർ കരുതുന്നത്
ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇക്കാര്യത്തിൽ ശുപാർശ നൽകിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് നൽകേണ്ടത്.
ഡെൽറ്റാ വകഭേദത്തിനെതിരെ പ്രതിരോധം തീർക്കാൻ ഇത് സഹായം ആകുമെന്നും കോവിഡ് ബാധിച്ചാൽ തന്നെ ഗുരുതര രോഗങ്ങളിലേയ്ക്ക് പോകാതിരിക്കാൻ സഹായിക്കുമെന്നും വിദഗ്ദർ പറയുന്നു. ഒപ്പം മരണ നിരക്ക് കുറയാനും ഇത് കാരണമാകും. വാക്സിനേഷൻ പുരോഗമിക്കുന്നതിനാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ വരും ദിവസം കൂടുതൽ ഇളവുകൾ നൽകുമെന്ന സൂചന ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോൺലി നൽകിയിട്ടുണ്ട്.